‘മുഖ്യമന്ത്രി പട്ടിണി കിടക്കണമെന്നാണോ?’…. കെ.പി. നൗഷാദ് അലി

മലപ്പുറം: മുഖ്യമന്ത്രി വി.ഡി. സതീശൻ വിരുന്നിൽ പങ്കെടുത്തതുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രിയെ ന്യായീകരിച്ച് പൊന്നാനി എം.എൽ.എ കെ.പി. നൗഷാദ് അലി രംഗത്ത്. മഴക്കാലത്ത് മുഖ്യമന്ത്രിക്ക് എവിടെയും പോകാൻ പാടില്ലെന്നോ ഉച്ചഭക്ഷണം കഴിക്കാൻ പാടില്ലെന്നോ ഇല്ലെന്ന് അദ്ദേഹം പറഞ്ഞു. വിരുന്നിന്റെ ചിത്രങ്ങൾ ഇത്തരത്തിൽ പ്രചരിപ്പിക്കേണ്ട സാഹചര്യമില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. “മുഖ്യമന്ത്രി പട്ടിണി കിടക്കണമെന്നാണോ ഉദ്ദേശിക്കുന്നത്? മുതിർന്ന സഹപ്രവർത്തകനായ സി. ഹരിദാസിനെ കാണാനാണ് മുഖ്യമന്ത്രി എത്തിയത്. അതിന്റെ ഭാഗമായി യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹിയുടെ വീട്ടിൽ ഉച്ചഭക്ഷണം ഒരുക്കിയിരുന്നു. ഭക്ഷണം കഴിക്കുന്നത് എങ്ങനെയാണ് അനൗചിത്യമാകുന്നത്?” എന്ന് കെ.പി. നൗഷാദ് അലി ചോദിച്ചു. മുഖ്യമന്ത്രിക്കെതിരായ വിവാദം രാഷ്ട്രീയ ലക്ഷ്യത്തോടെയാണ് ഉയർത്തുന്നതെന്നും, യഥാർഥ വിഷയങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും എം.എൽ.എ ആരോപിച്ചു.

Back to top button