ക്ഷേത്രത്തിലെത്തിയ യുവതിയെ പൂജയുടെ പേരിൽ ലൈംഗികമായി പീഡിപ്പിച്ച കേസ്; ശാന്തിക്കാരന്..

കുടുംബദോഷങ്ങൾ മാറുന്നതിനായി പൂജകൾ നടത്താമെന്ന് വിശ്വസിപ്പിച്ച് ക്ഷേത്രത്തിലെത്തിയ യുവതിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ ക്ഷേത്രത്തിലെ മുൻ ശാന്തിക്കാരന് ഏഴുവർഷം തടവും 50,000 രൂപ പിഴയും വിധിച്ചു. ആലപ്പുഴ സ്വദേശിയായ രാജേഷിനെയാണ് നെടുമങ്ങാട് എസ്‌സി/എസ്‌ടി സ്പെഷ്യൽ കോടതി ശിക്ഷിച്ചത്. 2016-ൽ അയിരൂർ ഇടവ ശ്രീ വനമൂർത്തി ഭദ്രാദേവി ക്ഷേത്രത്തിൽ നടന്ന സംഭവത്തിലാണ് അയിരൂർ പൊലീസ് കേസ് രജിസ്റ്റർ ചെയ്തത്. ക്ഷേത്രത്തിൽ പൂജകൾക്കായി എത്തിയ യുവതിയെ കുടുംബദോഷങ്ങൾ മാറുന്നതിനായി പ്രത്യേക പൂജകൾ നടത്താമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച ശേഷം പ്രതി ലൈംഗികമായി പീഡിപ്പിച്ചെന്നാണ് കേസ്.

Related Articles

Back to top button