കനത്ത മഴ; നെല്ലിയാമ്പതി ചുരം റോഡിൽ..

പാലക്കാട് നെല്ലിയാമ്പതി ചുരംപാതയിൽ കൂറ്റൻ മരം കടപുഴകി വീണു. ചെരുനെല്ലിക്ക് സമീപമാണ് സംഭവം. മരം റോഡിന് കുറുകെ വീണതോടെ ചുരംപാത വഴിയുള്ള വാഹന ഗതാഗതം പൂർണമായി തടസ്സപ്പെട്ടു. കനത്ത മഴയെ തുടർന്നാണ് മരം വീണത്.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ ഫയർഫോഴ്‌സ് സംഘം റോഡിലേക്ക് വീണ മരം മുറിച്ചുമാറ്റുന്നതിനുള്ള പ്രവൃത്തികൾ തുടരുകയാണ്.

ഉടൻ തന്നെ ഗതാഗതം പൂർണ്ണമായും പുനഃസ്ഥാപിക്കാനുള്ള തീവ്രശ്രമത്തിലാണ് അധികൃതർ. അപകടത്തിൽ കാര്യമായ നാശനഷ്ടങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. കനത്ത മഴ തുടരുന്നതിനാൽ ചുരംപാതയിൽ യാത്ര ചെയ്യുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
അതേസമയം സംസ്ഥാനത്ത് ഓണ നാളുകളിൽ പരക്കെ മഴയ്ക്ക് സാധ്യതയെന്നാണ് പ്രവചനം. ഇന്ന് സംസ്ഥാനത്താകെ ശക്തമായ മഴയെന്നാണ് കാലാവസ്ഥ കേന്ദ്രത്തിൻറെ മുന്നറിയിപ്പ്.

Related Articles

Back to top button