യൂറോപ്പിൽ ജോലി വാഗ്ദാനം….കേരള പൊലീസിൻ്റെ ‘ചേസിങ്ങിൽ’ പ്രതി പിടിയിൽ….

യൂറോപ്പിൽ ജോലി വാഗ്ദാനം ചെയ്ത് 6 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ അറസ്റ്റിൽ. പറന്തൽ ജിജി ഭവനിൽ ജിതിൻ രാജിനെയാണ്(40) അടൂർ പൊലീസ് അറസ്റ്റ് ചെയ്തത്. യൂറോപ്പിലെ എസ്തോണിയായിൽ വെയർഹൗസിൽ ജോലി ശരിയാക്കി നൽകാമെന്ന് പറഞ്ഞ് അടൂർ സ്വദേശികളായ 3 പേരിൽ നിന്ന് 6 ലക്ഷത്തോളം രൂപ തട്ടിയെടുത്ത കേസിലാണ് അറസ്റ്റ്.
അടൂരിൽ ജെആർ കൺസൽറ്റിങ് എന്ന സ്ഥാപനം നടത്തി വന്ന സമയത്താണ് ഈ തട്ടിപ്പു നടത്തിയതെന്ന് പൊലീസ് പറഞ്ഞു. 3 പേരിൽ നിന്ന് ദുബായ് ആസ്ഥാനമായുള്ള മിലേനിയം എന്ന കമ്പനിയുടെ അക്കൗണ്ടിലേക്ക് 2025 സെപ്റ്റംബറിലും ഡിസംബറിലുമായി പലതവണകളായിട്ടാണ് പരാതിക്കാർ പണം നൽകിയത്. എന്നാൽ ആവശ്യപ്പെട്ട പണം നൽകിയിട്ടും ജോലി ശരിയാക്കി നൽകാതെ പരാതിക്കാരെ കബളിപ്പിക്കുകയായിരുന്നുവെന്നാണ് കേസ്.



