തിരുവനന്തപുരം മേയർ ചെയ്തത് ഇതുവരെ ആരും ചെയ്യാത്ത നടപടി…വി ജോയ്…..

തിരുവനന്തപുരം: തിരുവനന്തപുരത്തെ കൗൺസിലർ സുഗതൻ്റെ വ്യാജ ഒപ്പ് വിവാദത്തിൽ കോർപ്പറേഷന് മുന്നിൽ പ്രതിഷേധം നടത്തി എൽ ഡി എഫ്. മേയർ ചെയ്തത് ഇതുവരെ ആരും ചെയ്യാത്ത നടപടിയാണെന്ന് സി പി ഐ എം തിരുവന്തപുരം ജില്ലാ സെക്രട്ടറി വി ജോയ് പറഞ്ഞു. തിരുവനന്തപുരത്ത് അധികാരം ലഭിച്ചപോൾ തന്നെ നേട്ടം ഉണ്ടായത് മേയർക്കും ബി ജെ പിക്കുമാണ്. മേയർ പോലീസിന്റെ സഹായത്തിൽ ഉള്ളിലേക്ക് കയറി. നേരത്തെയും ഈ സ്ഥിതി ഉണ്ടായിട്ട്. മേയർ ഓഫീസിനു മുന്നിൽ പ്രേതിഷേധിച്ചപ്പോൾ ബി ജെ പി കൗൺസിലർമാർ ഉൾപ്പെടെ എൽ ഡി എഫ് കൗൺസിലർമാരെ ചവിട്ടി മാറ്റിയാണ് ഉള്ളിൽ കയറിയത്.
ഞങ്ങൾ മേയറെ തടയണം എന്ന് വിചാരിച്ചിട്ടില്ലെന്നും ഞങ്ങൾ അങ്ങനെ തീരുമാനിച്ചാൽ മേയർ അകത്തേക്ക് പോവില്ലയെന്നും അദ്ദേഹം പറഞ്ഞു. മേയർ വ്യാജ ഒപ്പിട്ടു എന്ന പരാതിയിൽ കഴമ്പുള്ലതു കൊണ്ടാണ് കേസെടുത്തതെന്നും അല്ലാതെ വെറു കേസല്ലയെന്നും അദ്ദേഹം പറഞ്ഞു. ഇതുവരെ ഒരു മേയറും ചെയ്യാത്ത നടപടിയാണ് ചെയ്തതെന്നും മേയർമാർക്ക് നാണക്കേടാണ് വി വി രാജേഷ് എന്നും അദ്ദേഹം പറഞ്ഞു. ഇങ്ങനെ പോയാൽ അധിക നാൾ മുന്നോട്ട് പോകാമെന്ന് കരുതേണ്ടെന്നും അദ്ദേഹം പറഞ്ഞു.



