പാര്‍ട്ടിയില്‍ അടിമുടി മാറ്റങ്ങള്‍ ഉണ്ടാകും….എം വി ഗോവിന്ദന്‍

പാര്‍ട്ടിയില്‍ അടിമുടി മാറ്റങ്ങള്‍ ഉണ്ടാകും. വിപുലീകൃത സംസ്ഥാന സമിതിക്ക് ശേഷം ആദ്യമായി മനസ് തുറന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. ഒരു വിഭാഗം ജനങ്ങളുമായി പാര്‍ട്ടിക്ക് ഹൃദയബന്ധം കുറഞ്ഞു. ജനങ്ങളുമായി നേരിട്ട് ഇടപെടാന്‍ കേന്ദ്ര നേതൃത്വം മുതല്‍ എല്ലാവരും ഇറങ്ങണമെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. തിരുത്തലുകള്‍ക്ക് താന്‍ വിധേയനാകുമെന്നും എം വി ഗോവിന്ദന്‍ വ്യക്തമാക്കി.

ജനങ്ങളുമായുള്ള ബന്ധം മെച്ചപ്പെടുത്തണമെന്നാണ് ഞങ്ങള്‍ കണ്ടിട്ടുള്ളത്. നല്ല രീതിയില്‍ ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് സഖാക്കളും ഘടകങ്ങളുമൊക്കെ ഇപ്പോഴുമുണ്ട്. എന്നുപറഞ്ഞാല്‍ ജനങ്ങളില്‍ നിന്ന് പഠിക്കുക. ജനങ്ങളെ പഠിപ്പിക്കുകയും ചെയ്യുക -അദ്ദേഹം പറഞ്ഞു.

Related Articles

Back to top button