മുന്‍ SFI നേതാവിന് ഒന്നാം റാങ്ക്…. പിഎസ്‌സി വഴി വീണ്ടും രാഷ്ട്രീയ നിയമന തട്ടിപ്പ് എന്ന് പരാതി

തിരുവനന്തപുരം: പിഎസ്‌സി വഴി വീണ്ടും രാഷ്ട്രീയ നിയമന തട്ടിപ്പ് എന്ന് പരാതി. ഡിവൈഎസ്പി സ്പെഷ്യല്‍ റിക്രൂട്ട്മെന്റില്‍, മുന്‍ എസ്എഫ്‌ഐ നേതാവിന് വഴിവിട്ട് ഒന്നാം റാങ്ക് നല്‍കി എന്നാണ് ആരോപണം. മഹാരാജാസ് കോളേജിലെ മുന്‍ SFI നേതാവ് ജിതിന്‍ കെ ജെക്കെതിരെയാണ് പരാതി. പൊലീസ് ബറ്റാലിയന്‍ കോണ്‍സ്റ്റബിള്‍ റാങ്ക് പട്ടികയില്‍ മെയിന്‍ ലിസ്റ്റില്‍ പോലും ഉള്‍പ്പെടാതിരുന്നയാള്‍ ആണ് ജിതിന്‍ എന്നും പരാതിയില്‍ പറയുന്നു. എഴുത്തുപരീക്ഷയില്‍ ഉയര്‍ന്ന മാര്‍ക്ക് നേടിയവരെ പിന്നിലാക്കാന്‍ അഭിമുഖത്തില്‍ ഉയര്‍ന്ന മാര്‍ക്ക് നല്‍കിയെന്നാണ് ആക്ഷേപം. ജിതിനെതിരെ നിരവധി ക്രിമിനല്‍ കേസുകളില്‍ എഫ്ഐആര്‍ ഉണ്ടെന്നും ആക്ഷേപമുണ്ട്. മുഖ്യമന്ത്രിക്കും ആഭ്യന്തര മന്ത്രിക്കും സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിന്‍ പരാതി നല്‍കി.

Related Articles

Back to top button