കോളേജ് അധ്യാപകൻ ഉൾപ്പെടെ നാലുപേർ എംഡിഎംഎ കേസിൽ അറസ്റ്റിൽ…..

കോളേജ് അധ്യാപകൻ ഉൾപ്പെടെ നാലുപേർ എംഡിഎംഎ കേസിൽ അറസ്റ്റിൽ. മമ്പാട് ​എംഇഎസ് കോളേജിലെ ​ഗസ്റ്റ് അധ്യാപകൻ സുഹൈൽ, റീന, വിവേക്, സുബ്രഹ്മണ്യൻ എന്നിവരാണ് പിടിയിലായത്. അറസ്റ്റിലായ സുഹൈൽ മോങ്ങം സ്വദേശിയും മൂന്നുവർഷമായി മമ്പാട് എംഇഎസ് കോളേജിലെ ​ഗസ്റ്റ് അധ്യാപകനുമാണ്.വിദ്യാർഥികൾക്കടക്കം ലഹരിമരുന്ന് വിതരണം ചെയ്യുന്നതായി മലപ്പുറം എസ്പിക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് എംഡിഎംഎ വില്പനയുമായി ബന്ധപ്പെട്ട് നാലുപേരും പിടിയിലായത്.

Related Articles

Back to top button