കായംകുളം എംഎസ്എം കോളജില്‍ അധ്യാപികയെ മര്‍ദിച്ചെന്ന പരാതി….എസ്എഫ്ഐ നേതാക്കള്‍ക്കെതിരെ കേസ്

കായംകുളം: കായംകുളം എംഎസ്എം കോളജില്‍ പ്രതിഷേധത്തിനിടെ അധ്യാപകരേയും ജീവനക്കാരനേയും മര്‍ദ്ദിച്ചെന്ന പരാതിയില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്. കോളജിലെ അധ്യാപകരുടെയും ജീവനക്കാരന്റെയും പരാതിയിലാണ് കേസ്. വനിതാ അധ്യാപികയെ അടക്കം എസ്എഫ്ഐ നേതാക്കള്‍ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചെന്നാണ് എഫ്ഐആര്‍.
ആയുധം ഉപയോഗിച്ച് എസ്എഫ്ഐ പ്രവര്‍ത്തകര്‍ അധ്യാപകരെ മര്‍ദിച്ചെന്നും എഫ്ഐആറിലുണ്ട്. എസ്എഫ്ഐ ജില്ലാ സെക്രട്ടറി വൈഭവ് ചാക്കോ അടക്കം 8 പേര്‍ക്കെതിരെയാണ് കേസ്. എസ്എഫ്ഐ സംസ്ഥാന പ്രസിഡന്റിന്റെ നേതൃത്വത്തില്‍ ആയിരുന്നു ഇന്നലെ എംഎസ്എം കോളേജിലെ പ്രതിഷേധം. സര്‍വകലാശാല പുറത്താക്കിയ നേതാവിനെ തിരിച്ചെടുക്കണം എന്ന് ആവശ്യപ്പെട്ടായിരുന്നു സമരം.



