മൂവാറ്റുപുഴയിൽ പഴയ വാഹന സ്പെയർ പാർട്സ് മോഷണം… രണ്ട് പേർ പിടിയിൽ

മൂവാറ്റുപുഴ: പേഴക്കാപ്പിള്ളി ഭാഗത്തെ പഴയ വാഹനങ്ങളുടെ സ്പെയർ പാർട്സ് വിൽപ്പനശാലയിൽ നിന്ന് മോഷണം നടത്തിയ കേസിൽ രണ്ട് പേരെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. ഇരമല്ലൂർ ചെറുവട്ടൂർ പഴയവീട്ടിൽ മനൂപ് (27), നെല്ലിക്കുഴി കൂമുള്ളുംചാലിൽ വീട്ടിൽ രാഹുൽ എന്ന മുന്ന (29) എന്നിവരാണ് പിടിയിലായത്.

ജൂലൈ 30-ന് പുലർച്ചെയാണ് ഇരുവരും കടയിൽ നിന്ന് സ്പെയർ പാർട്സുകൾ മോഷ്ടിച്ചത്. മോഷണത്തിന് പിന്നാലെ നാട്ടുകാർ പ്രതികളെ പിടികൂടി പൊലീസിന് കൈമാറുകയായിരുന്നു. അറസ്റ്റിലായ ഇരുവരും സംസ്ഥാനത്തെ വിവിധ പൊലീസ് സ്റ്റേഷനുകളിൽ രജിസ്റ്റർ ചെയ്ത നിരവധി കേസുകളിലെ പ്രതികളാണെന്ന് പൊലീസ് അറിയിച്ചു. മൂവാറ്റുപുഴ പൊലീസ് സ്റ്റേഷനിലെ എസ്.ഐമാരായ പി.എം. റാസിഖ്, എം.എം. ഉബൈസ്, പി.എം. മുഹമ്മദ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിച്ച് പ്രതികളെ അറസ്റ്റ് ചെയ്തത്. സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ടി.ഒ. ജിജു, പി.കെ. സനൂപ്, കെ.പി. നിസാർ, കെ.എ. ഷിഹാബ് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

Related Articles

Back to top button