‘തെറ്റായ പ്രചാരണങ്ങളിൽ വിശ്വസിക്കരുത്’… വ്ലോഗർ ദിൽഷാദ്

മേഘാലയയിൽ ബൈക്ക് അപകടത്തിൽപ്പെട്ട് ചികിത്സയിലായിരുന്ന പ്രമുഖ ട്രാവൽ വ്ലോഗർ മുഹമ്മദ് ദിൽഷാദ് നാട്ടിലെത്തി. ചികിത്സ പൂർണമായ ശേഷം സംഭവിച്ച കാര്യങ്ങൾ വിശദമായി പറയുമെന്നും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന തെറ്റായ വാർത്തകളിൽ വിശ്വസിക്കരുതെന്നും ദിൽഷാദ് അഭ്യർഥിച്ചു. സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവെച്ച വീഡിയോയിലൂടെയാണ് ദിൽഷാദ് ഇക്കാര്യം അറിയിച്ചത്.

നിലവിൽ ആരോഗ്യനില മെച്ചപ്പെട്ടുവരികയാണെന്നും അനുയോജ്യമായ സമയത്ത് മുഴുവൻ സംഭവവികാസങ്ങളും വിശദീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലപ്പുറം ചേലേമ്പ്ര സ്വദേശിയായ ദിൽഷാദ്, ‘യാത്ര ടുഡേ’ എന്ന യൂട്യൂബ് ചാനലിലൂടെയാണ് ശ്രദ്ധേയനായത്. വിവിധ രാജ്യങ്ങളിലേക്കുള്ള യാത്രാവിശേഷങ്ങൾ പങ്കുവെക്കുന്ന ഈ ചാനലിന് വലിയ പ്രേക്ഷക പിന്തുണയുണ്ട്. യാത്രയ്ക്കായി വീട്ടിൽ നിന്ന് പുറപ്പെട്ട ദിൽഷാദിനെ കുറിച്ച് ദിവസങ്ങളോളം വിവരമൊന്നും ലഭിക്കാതിരുന്നതിനെ തുടർന്ന് കുടുംബം തേഞ്ഞിപ്പലം പൊലീസിൽ പരാതി നൽകിയിരുന്നു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് മേഘാലയയിലെ വനമേഖലയോട് ചേർന്ന പ്രദേശത്ത് ബൈക്ക് അപകടത്തിൽപ്പെട്ട നിലയിൽ കണ്ടെത്തി ആശുപത്രിയിൽ ചികിത്സയിലാണെന്ന് വ്യക്തമായത്. ചികിത്സ പൂർത്തിയാക്കിയ ശേഷം ദിൽഷാദ് കേരളത്തിലേക്ക് മടങ്ങിയെത്തിയിരിക്കുകയാണ്.

Related Articles

Back to top button