നന്ദിഗ്രാമിൽ അപ്രതീക്ഷിത ട്വിസ്റ്റ്….കോൺഗ്രസിനെ പിന്തുണച്ച് മമത…

പശ്ചിമ ബംഗാളിലെ നന്ദിഗ്രാം നിയമസഭാ ഉപതിരഞ്ഞെടുപ്പിൽ കോൺഗ്രസ് സ്ഥാനാർഥിയായ മിലൻ പ്രധാനിന് തൃണമൂൽ നേതാവ് മമത ബാനർജി പിന്തുണ പ്രഖ്യാപിച്ചു. രണ്ടായി വിഘടിച്ച തൃണമൂൽ കോൺഗ്രസിലെ, മമത വിഭാഗം നിർത്തിയ സ്ഥാനാർഥി സഞ്ജിത പ്രധാൻ ദേ നാമനിർദേശപ്പത്രിക പിൻവലിച്ചതോടെയാണ് മറുനീക്കം. അടുത്തമാസം ആറിന് നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ തന്റെ വിഭാഗം മത്സരിക്കില്ലെന്നും കോൺഗ്രസ് സ്ഥാനാർഥിയെ പിന്തുണയ്ക്കുമെന്നും മമത അറിയിച്ചു. ബംഗാളിൽ മമതയുടെ പാർട്ടി കോൺഗ്രസിനെ പിന്തുണയ്ക്കുന്നത് അപൂർവ്വ സംഭവമാണ്.


