`പക്വതയുള്ളവർ തമ്മിലാണ് സംവാദം നടത്തേണ്ടത്….മോദിക്കെതിരായ വെല്ലുവിളി തള്ളി ബിജെപി

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ രാഹുൽഗാന്ധിയുടെ വെല്ലുവിളി തള്ളി ബിജെപി. പക്വതയുള്ളവർ തമ്മിലാണ് സംവാദം നടത്തേണ്ടെതെന്നും ആ വാക്ക് രാഹുൽഗാന്ധിക്ക് ഇന്നും അന്യമാണെന്നും മന്ത്രി കിരൺ റിജിജു പറഞ്ഞു. കൈയിൽ ഭരണഘടനയും പിടിച്ച് കലാപം അഴിച്ചുവിടുന്ന അരാജക വാദിയാണ് രാഹുൽ. മതതീവ്രവാദികൾ മതേതരത്വത്തെ കുറിച്ച് പറയുന്നത് പോലെയാണ് രാഹുൽ ഗാന്ധിയുടെ വെല്ലുവിളിയെന്നും കിരൺ റിജിജു പ്രതികരിച്ചു. അരാജകത്വം തുടർന്നാൽ ജനം ബദൽ പ്രതിപക്ഷം തേടുമെന്ന് ഗൗരവ് ഭാട്യ എംപിയും പറഞ്ഞു. പുറത്ത് വെല്ലുവിളി നടത്താതെ പാർലമെൻ്റിൽ വന്ന് എസ്ഐആർ ചർച്ചയിൽ പങ്കെടുക്കൂ എന്ന് രാഹുൽ ഗാന്ധിയോട് നിർമ്മല സീതാരാമൻ ആവശ്യപ്പെട്ടു. ചർച്ചക്ക് സന്നദ്ധമെന്ന് സർക്കാർ അറിയിച്ചിട്ടും മറുപടിയില്ലാത്തത് എന്തുകൊണ്ടെന്നും ധനമന്ത്രി ചോദിച്ചു.



