ശ്രീകാര്യത്തെ 17കാരന്‍റെ കൊലപാതകം….അന്വേഷണത്തില്‍ വീഴ്ചപറ്റിയിട്ടില്ലെന്ന് പൊലീസ്….

തിരുവനന്തപുരം: പാങ്ങപ്പാറ 17 കാരന്‍റെ കൊലപാതകവുമായി ബന്ധപ്പെട്ട് പോലീസ് അന്വേഷണത്തിൽ വീഴ്ച പറ്റിയിട്ടില്ലെന്ന് സിറ്റി പോലീസ് കമ്മീഷണറുടെ റിപ്പോർട്ട്. ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കാണ് റിപ്പോർട്ട് സമർപ്പിച്ചത്. ​രാത്രി 10:52-നാണ് 17 കാരനെ കാണാനില്ലെന്ന പരാതി സ്റ്റേഷനിൽ ലഭിക്കുന്നതെന്നും പരാതി ലഭിക്കുമ്പോഴേക്കും യുവാവ് കൊല്ലപ്പെട്ടിരുന്നു, കേസ് രജിസ്റ്റർ ചെയ്ത് ബന്ധുക്കളുടെ സഹായത്തോടെ പോലീസ് അന്വേഷണം ആരംഭിച്ചു.

സുഹൃത്തുക്കളിൽ നിന്ന് ലഭിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ, ഒന്നാം പ്രതിയായ പ്രായപൂർത്തിയാകാത്ത കുട്ടിയെ അന്ന് രാത്രി തന്നെ കസ്റ്റഡിയിലെടുത്തെങ്കിലും, പ്രായപൂർത്തിയാകാത്തതിനാൽ പുലർച്ചയോടെ വിട്ടയക്കുകയായിരുന്നു എന്നും റിപ്പോർട്ടിൽ പറയുന്നു. ​

തുടർന്ന് നടത്തിയ അന്വേഷണം ഉമർ എന്ന വ്യക്തിയിലേക്ക് എത്തി. കൊല്ലപ്പെട്ടയാളുടെ ഫോൺ ഓഫ് ആയിരുന്നതിനാൽ പാങ്ങപ്പാറ പരിസരത്ത് അന്വേഷണം നടത്തിയെങ്കിലും കൃത്യമായ ലൊക്കേഷനിലേക്ക് എത്താനായില്ല. കൊലയാളികൾ ഫോൺ ഒളിപ്പിച്ചിരുന്നെങ്കിലും, മണിക്കൂറുകൾക്കകം പോലീസ് നടത്തിയ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ പ്രതികളിലേക്ക് എത്തിച്ചേരാൻ കഴിഞ്ഞെന്നും പോലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന റിപ്പോർട്ടില്‍ വ്യക്തമാക്കിയിട്ടുണ്ട്.

Related Articles

Back to top button