പതിവ് പോലെ സ്കൂൾ യൂണിഫോമിൽ രാവിലെ വീട്ടിൽ നിന്നിറങ്ങി, പിന്നീട് വസ്ത്രം മാറ്റി നടന്ന് പോയി; മണ്ണുത്തിയിൽ…

തൃശൂർ മണ്ണുത്തിയിൽ പതിനഞ്ചുകാരനെ കാണാനില്ലെന്ന് പരാതി. തൃശൂർ മുക്കാട്ടുകര സ്വദേശിയായ ജോയൽ ജോർജ്ജ് ജോഷി എന്ന വിദ്യാർഥിയെയാണ് കാണാതായത്. മണ്ണുത്തി ഡോൺ ബോസ്കോ സ്കൂളിലെ പത്താം ക്ലാസ് വിദ്യാർഥിയാണ് ജോയൽ. പതിവ് പോലെ സ്കൂളിലേക്കെന്നും പറഞ്ഞാണ് ജോയൽ വീട്ടിൽ നിന്നും രാവിലെ ഇറങ്ങിയത്. എന്നാൽ കുട്ടി പിന്നീട് വസ്ത്രം മാറ്റി നടന്ന് പോകുന്നതായി സമീപത്തെ സിസിടിവിയിൽ പതിഞ്ഞിട്ടുണ്ട്.
ഇന്നലെ രാവിലെയാണ് സ്കൂൾ യൂണിഫോം ധരിച്ചാണ് കുട്ടി വീട്ടിൽ ഇറങ്ങിയത്. എന്നാൽ പിന്നീട് യൂണിഫോം മാറ്റി മറ്റ് വസ്ത്രങ്ങൾ ധരിച്ച് നടന്നുപോകുകയായിരുന്നു. ഇതിന്റെ ദൃശ്യങ്ങളും ലഭിച്ചിട്ടുണ്ട്. രക്ഷിതാക്കളുടെ പരാതിയിൽ സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ബസ് സ്റ്റാൻഡുകൾ, റെയിൽവേ സ്റ്റേഷനുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പ്രധാനമായും അന്വേഷണം നടക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ പിന്തുടർന്നും സമഗ്ര അന്വേഷണം പുരോഗമിക്കുകയാണ്.
കുട്ടിയെക്കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കാണുന്ന ബന്ധപ്പെടേണ്ടതാണെന്ന് അധികൃതർ അറിയിച്ചു.
9496346562



