നിരവധി വാഹനങ്ങളിൽ ഇടിച്ച് നിർത്താതെ പാഞ്ഞ് ഇന്നോവ; ഒടുവിൽ….

നിരവധി വാഹനങ്ങളിൽ ഇടിച്ചിട്ടും നിർത്താതെ മുന്നോട്ടുപോയ ഇന്നോവ കാർ നാട്ടുകാരുടെ ഇടപെടലിൽ പിടികൂടി. കോട്ടയം തെങ്ങണയിലാണ് സംഭവം. പായിപ്പാട് മുതൽ കണ്ണോട്ട വരെ ഏകദേശം എട്ട് കിലോമീറ്റർ ദൂരമാണ് കാർ അപകടങ്ങൾ സൃഷ്ടിച്ച് മുന്നോട്ടുപോയത്.

തിരുവല്ല സ്വദേശി ഗോകുൽ ബിനുവാണ് ഇന്നോവ ഓടിച്ചിരുന്നത്. അപകടമുണ്ടാക്കിയിട്ടും വാഹനം നിർത്താതെ പോയതോടെ നാട്ടുകാർ മറ്റ് വാഹനങ്ങളിൽ പിന്തുടർന്ന് തടഞ്ഞുനിർത്തുകയായിരുന്നു.

കാറിന്റെ മുൻവശത്തെ ടയർ പൊട്ടിയതിനെ തുടർന്ന് ഡിസ്ക് റോഡിൽ ഉരഞ്ഞ നിലയിലായിരുന്നു യാത്ര. സംഭവത്തിൽ വാഹനവും ഡ്രൈവറെയും തൃക്കൊടിത്താനം പൊലീസ് കസ്റ്റഡിയിലെടുത്തു.

Related Articles

Back to top button