സോഷ്യൽ മീഡിയ വഴി പരിചയം… വിവാഹ വാഗ്ദാനം നൽകി യുവാവിന്റെ…. യുവതിക്കെതിരെ…

കോഴിക്കോട്: സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട് വിവാഹ വാഗ്ദാനം നൽകി യുവാവിൽ നിന്ന് 20 ലക്ഷത്തിലധികം രൂപ തട്ടിയെടുത്തെന്ന പരാതിയിൽ തിരുവനന്തപുരം സ്വദേശിനിക്കെതിരെ പൊലീസ് കേസെടുത്തു. തിരുവനന്തപുരം കഠിനംകുളം സ്വദേശിനി എച്ച്.എം. ഹൈമയ്‌ക്കെതിരെയാണ് നടപടി. കോഴിക്കോട് കക്കോടി സ്വദേശിയായ യുവാവാണ് പരാതി നൽകിയത്. 20,81,450 രൂപ വിവിധ ഘട്ടങ്ങളിലായി കൈക്കലാക്കിയെന്നാണ് പരാതിയിൽ പറയുന്നത്.

സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ട യുവതിയുമായി പിന്നീട് യുവാവ് അടുപ്പത്തിലായി. വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി വിശ്വാസം നേടിയെടുത്ത ശേഷം വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് പലതവണയായി പണം വാങ്ങിയെന്നാണ് ആരോപണം. പണം കൈപ്പറ്റിയ യുവതി നിലവിൽ വിവാഹിതയാണെന്ന വിവരവും പുറത്തുവന്നിട്ടുണ്ട്. യുവാവ് നൽകിയ തെളിവുകളുടെ അടിസ്ഥാനത്തിലാണ് പൊലീസ് കേസെടുത്തത്. സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്. യുവതിക്കെതിരായ ആരോപണങ്ങൾ അന്വേഷണത്തിലൂടെ സ്ഥിരീകരിക്കേണ്ടതുണ്ട്.

Related Articles

Back to top button