കുവൈറ്റിൽ മലയാളി നഴ്സുമാർ സഞ്ചരിച്ച ബസ് അപകടത്തിൽപെട്ടു… 11 പേർക്ക്…

കുവൈത്ത് സിറ്റി: കുവൈറ്റിൽ മലയാളി വനിതാ നഴ്സുമാർ സഞ്ചരിച്ച ബസ് അപകടത്തിൽപ്പെട്ട് 11 പേർക്ക് പരിക്ക്. അബ്ബാസിയയിൽ നിന്ന് ഫർവാനിയ ആശുപത്രിയിലേക്ക് ജോലിക്ക് പോകുന്നതിനിടെയാണ് അപകടമുണ്ടായത്. ഫർവാനിയ ആശുപത്രിയിലെ മലയാളി നഴ്സുമാരാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിൽ നൈസിൽ സുനിൽ എന്ന നഴ്സിന് ഒരു കൈ നഷ്ടപ്പെട്ടതായാണ് റിപ്പോർട്ട്. മറ്റ് പത്ത് പേരുടെയും പരിക്കുകൾ ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. ഗ്ലാസിയർ ട്രാൻസ്പോർട്ടേഷൻ കമ്പനിയുടെ ബസാണ് അപകടത്തിൽപ്പെട്ടത്. അപകടത്തിന് പിന്നാലെ ബസ് ഡ്രൈവർ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടതായും റിപ്പോർട്ടുകളുണ്ട്. പരിക്കേറ്റവരെ ഉടൻതന്നെ ഫർവാനിയ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തോളിനും ശരീരത്തിന്റെ മറ്റ് ഭാഗങ്ങൾക്കും പരിക്കേറ്റവർക്ക് വിദഗ്ധ ചികിത്സ നൽകി വരികയാണ്.




