കൈക്കൂലി വാങ്ങുന്നതിനിടെ പൊലീസ് ഉദ്യോഗസ്ഥൻ വിജിലൻസ് പിടിയിൽ

തിരുവനന്തപുരം: നെടുമങ്ങാട് പൊലീസ് സ്റ്റേഷനിലെ സീനിയർ സിവിൽ പൊലീസ് ഓഫീസർ കൈക്കൂലി വാങ്ങുന്നതിനിടെ വിജിലൻസിന്റെ പിടിയിൽ. ബിജുവിനെയാണ് വിജിലൻസ് പിടികൂടിയത്. പൊലീസ് സ്റ്റേഷന് പുറത്ത് വെച്ചാണ് ബിജു കൈക്കൂലി വാങ്ങുന്നതിനിടെ പിടിയിലായത്. കേസിന്റെ ആവശ്യത്തിനായി വക്കീലിൽ നിന്ന് പണം വാങ്ങിയെന്നാണ് പ്രാഥമിക വിവരം. 10,000 രൂപയാണ് ഇയാൾ കൈപ്പറ്റിയത്. സംഭവത്തിൽ വിജിലൻസ് തുടർനടപടികൾ സ്വീകരിച്ചുവരികയാണ്.



