ശ്രീകാര്യത്തെ 17കാരന്റെ കൊലപാതകം….’പോലീസ് പിടിച്ചാൽ പ്രായപൂർത്തിയാകാത്തയാൾ കുറ്റം സമ്മതിക്കണം’….പുറത്തുവരുന്നത് ഞെട്ടിക്കുന്ന വിവരങ്ങൾ

തിരുവനന്തപുരം: പാങ്ങപ്പാറയിൽ 17-കാരനെ മറ്റൊരു 17-കാരൻ കൊലപ്പെടുത്തിയ സംഭവം ആസൂത്രിതമെന്ന് തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണർ അരുൾ ബി. കൃഷ്ണ. പോലീസ് പിടിക്കുകയാണെങ്കിൽ പ്രായപൂർത്തിയാകാത്തയാൾ കൊലപാതകം നടത്തിയെന്ന് കുറ്റസമ്മതം നടത്തണമെന്ന് പ്രതികൾ നേരത്തെ തീരുമാനിച്ചിരുന്നതായും കേസിൽ കൂടുതൽ പ്രതികൾ ഉണ്ടാകാൻ സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

കേസിൽ നിലവിൽ മൂന്ന് പ്രതികളാണ് ഉള്ളതെന്നും ഒന്നാംപ്രതിയും രണ്ടാംപ്രതിയും ചേർന്നാണ് കൊലപാതകം നടത്തിയതെന്നും കമ്മീഷണർ വ്യക്തമാക്കി. ‘ഒരു മിസ്സിങ് കേസായാണ് ഇതിൽ അന്വേഷണം ആരംഭിച്ചത്. അന്വേഷണത്തിനായി പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. ശ്രീകാര്യം സിഐയുടെ നേതൃത്വത്തിലാണ് ഈ 16 അംഗ സംഘം അന്വേഷണം നടത്തിയത്. 17കാരന്റെ ഫോണിൽനിന്നാണ് കേസിൽ ഉൾപ്പെട്ട കൂടുതൽ പ്രതികളെക്കുറിച്ചുള്ള വിവരം ലഭിച്ചത്.’ കമ്മീഷണർ പറഞ്ഞു.

‘കുട്ടിയുടെ അവസാന ടവർ ലൊക്കേഷനിൽ കുട്ടിയുടെ ബന്ധുക്കൾക്കൊപ്പം ചെന്ന് പോലീസും പരിശോധന നടത്തിയിരുന്നു. അന്വേഷണത്തിന്റെ ഭാഗമായി, പ്രതിയായ 17-കാരനെ ഇന്നലെ വെളുപ്പിനെ സ്റ്റേഷനിൽ എത്തിച്ചിരുന്നു. പ്രായപൂർത്തിയാകാത്ത ആളായതുകൊണ്ടാണ് സ്റ്റേഷനുള്ളിൽ പ്രവേശിപ്പിക്കാഞ്ഞത്. മൃതദേഹം എവിടെയാണ് ഉപേക്ഷിച്ചത് എന്നത് സംബന്ധിച്ച് കുറ്റസമ്മതം നടത്തിയത് ഒന്നാം പ്രതിയായ 17-കാരനാണ്.’

Related Articles

Back to top button