യൂത്ത് ഒളിംപിക്‌സ്….ഇന്ത്യക്ക് ചരിത്ര നേട്ടം….

ബജാജ് ഫിന്‍സെര്‍വിന്റെ പിന്തുണയോടെ മത്സരിക്കുന്ന ഇന്ത്യന്‍ താരം ധിനിധി ദേശിംഗു യൂത്ത് ഒളിമ്പിക്സ് നീന്തല്‍ മത്സരത്തില്‍ രാജ്യത്തിന് ചരിത്രത്തിലെ ആദ്യ മെഡല്‍ സമ്മാനിച്ചു. ഡാക്കര്‍ 2026 യൂത്ത് ഒളിമ്പിക്സില്‍ വനിതകളുടെ 100 മീറ്റര്‍ ഫ്രീസ്‌റ്റൈലില്‍ 56.27 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത 16കാരി ദേശീയ റെക്കോര്‍ഡോടെ വെങ്കലം നേടി. ക്രൊയേഷ്യയുടെ അന ബൊബനോവിച്ച് (55.89 സെക്കന്‍ഡ്), ന്യൂസിലന്‍ഡിന്റെ അലിസ ലോസണ്‍ (56.13 സെക്കന്‍ഡ്) എന്നിവരാണ് യഥാക്രമം സ്വര്‍ണവും വെള്ളിയും നേടിയത്. യൂത്ത് ഒളിമ്പിക്സ് നീന്തല്‍ ഫൈനലിലെത്തുന്ന ആദ്യ ഇന്ത്യന്‍ വനിതാ താരമെന്ന നേട്ടവും ബെംഗളൂരുവില്‍ നിന്നുള്ള ധിനിധി സ്വന്തമാക്കി.



