ശ്രീകാര്യം കൊലപാതകം….ക്രൂരത വെളിപ്പെടുത്തി പൊലീസ്….

തിരുവനന്തപുരം: ശ്രീകാര്യത്തെ അഭിറാമിൻ്റെ കൊലപാതകത്തിൽ ക്രൂരത വെളിപ്പെടുത്തി പൊലീസ്. ഒന്നാം പ്രതിയും രണ്ടാം പ്രതിയും ചേർന്നാണ് കൊലപാതകം നടത്തിയതെന്നും മൂന്നാം പ്രതിക്ക് ഇതിനെ കുറിച്ച് അറിയാമായിരുന്നെന്നും സിറ്റി പൊലീസ് കമ്മീഷണർ അരുൾ ബി. കൃഷ്ണ പറഞ്ഞു. പ്രതികൾ രണ്ടുപേരും മാറി മാറി മർദിച്ചതായും ഒരാൾ കൈകൊണ്ടും മറ്റൊരാൾ ബെൽറ്റുകൊണ്ടും ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയതെന്നും അദ്ദേഹം പറയുന്നു. കേസിന്റെ സെൻസിറ്റിവിറ്റി മാനിച്ചുകൊണ്ട് പ്രത്യേക അന്വേഷണ സംഘത്തെ അന്വേഷണത്തിനായി ചുമതലപ്പെടുത്തിയതായും ശ്രീകാര്യം സിഐ ആണ് കേസ് ഇനി ലീഡ് ചെയ്യുകയെന്നും 16 അംഗ ടീം അന്വേഷിക്കുമെന്നും അ​ദ്ദേഹം കൂട്ടിച്ചേർത്തു.

Back to top button