ചേരാനല്ലൂർ വാഹനാപകടം: ജഡ്ജിയുടെ പങ്കിൽ കൂടുതൽ അന്വേഷണം; ഡിജിറ്റൽ തെളിവുകൾ പരിശോധിച്ച് ക്രൈംബ്രാഞ്ച്

ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച കാറിടിച്ച് തട്ടുകടയുടമ മരിച്ച സംഭവത്തിൽ കാർ ഓടിച്ച കുട്ടിയുടെ പിതാവായ അഡീഷനൽ ജഡ്ജിയുടെ പങ്ക് വിശദമായി പരിശോധിച്ച് ക്രൈംബ്രാഞ്ച്. അപകടത്തിന് പിന്നാലെ ജഡ്ജി സ്ഥലത്തെത്തിയതും അദ്ദേഹത്തിന്റെ സാന്നിധ്യത്തിൽ കാറിലുണ്ടായിരുന്ന ഔദ്യോഗിക ബോർഡ് നീക്കം ചെയ്തതുമടക്കമുള്ള ആരോപണങ്ങളാണ് അന്വേഷണസംഘം പരിശോധിക്കുന്നത്.

Back to top button