നാളെ പവർകട്ട് ഉണ്ടാകില്ല; ഒരാഴ്ചത്തേക്ക്..

കേരളപ്പിറവി ദിനത്തിൽ സംസ്ഥാനം ഇരുട്ടിലാകില്ല. ഒരാഴ്ചത്തേക്ക് ആവശ്യമായ വൈദ്യുതി കിട്ടുമെന്ന് കെഎസ്ഇബി അറിയിച്ചു. 600 മെഗാവാട്ട് വൈദ്യുതിയാണ് ലഭിക്കുക. ഇതോടെ പ്രതിസന്ധിക്ക് താൽക്കാലിക പരിഹാരമായി. പവർ എക്സ്ചേഞ്ച് വഴിയുള്ള വൈദ്യുതി തൽസമയ മാർക്കറ്റിലൂടെ 600 മെ​ഗാവാട്ട് ലഭിക്കുമെന്നാണ് കെഎസ്ഇബി പ്രതീക്ഷിക്കുന്നത്. ജനറൽ ആക്സസ് നെറ്റ് വർക്ക് വഴി യൂണീറ്റിന് 8.65 രൂപ നിരക്കിൽ വൈദ്യുതി കിട്ടും. പരമാവധി 500 മെഗാവാട്ട് നൽകാമെന്നാണ് ധാരണയായിട്ടുള്ളത്.

പീക് സമയത്തെ ആവശ്യത്തിനായി കെഎസ്ഇബി 300 മെ​ഗാവാട്ട് വൈദ്യുതി വാങ്ങിയിട്ടുണ്ട്. 4.99 രൂപ മുതൽ 10 രൂപ വരെ നിരക്കിലാണ് വൈദ്യുതി വാങ്ങിയത്. അധിക ആവശ്യകതയുണ്ടായാൽ ഒന്നര മണിക്കൂർ മുമ്പ് വൈദ്യുതി വാങ്ങും.

Related Articles

Back to top button