പരീക്ഷയ്ക്ക് തൊട്ടുമുൻപ് ഫോൺ കോൾ; ആറാം നിലയിൽനിന്ന് ചാടി എംബിഎ വിദ്യാർഥിനി മരിച്ചു

രാജസ്ഥാനിലെ സ്വകാര്യ സർവകലാശാലയിൽ എംബിഎ വിദ്യാർഥിനി കെട്ടിടത്തിന്റെ ആറാം നിലയിൽനിന്ന് ചാടി ജീവനൊടുക്കി. 23 വയസ്സുകാരിയായ രണ്ടാം വർഷ വിദ്യാർഥിനിയാണ് മരിച്ചത്. സംഭവത്തെത്തുടർന്ന് സർവകലാശാല മിഡ് സെമസ്റ്റർ പരീക്ഷ മാറ്റിവച്ചു.

ജയ്പുരിലെ ഗുർജാർ കി താഡിയിലെ പ്രേം നഗർ സ്വദേശിനിയായ വിദ്യാർഥിനി പരീക്ഷയ്ക്കായി ഹാളിലേക്ക് പ്രവേശിക്കുന്നതിന് തൊട്ടുമുൻപാണ് ഫോൺ കോൾ ലഭിച്ചതെന്ന് പൊലീസ് അറിയിച്ചു. കോൾ വന്നതിന് പിന്നാലെ വിദ്യാർഥിനി കെട്ടിടത്തിന്റെ ആറാം നിലയിലേക്ക് പോവുകയായിരുന്നു.

വിദ്യാർഥിനി കെട്ടിടത്തിൽനിന്ന് താഴേക്ക് ചാടാൻ ശ്രമിക്കുന്നത് കണ്ട സഹപാഠികൾ തടയാൻ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഗുരുതരമായി പരുക്കേറ്റ വിദ്യാർഥിനിയെ സർവകലാശാലയുടെ വാഹനത്തിൽ ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തിൽ പൊലീസ് അന്വേഷണം തുടരുകയാണ്.

Related Articles

Back to top button