കൊച്ചി മെട്രോയുടെ പേര് മാറ്റൽ കേന്ദ്ര നിർദേശ പ്രകാരം അല്ല… കൊച്ചി മെട്രോ എന്ന പേര്….

കൊച്ചി മെട്രോയുടെ പേര് മാറ്റുന്നതുമായി ബന്ധപ്പെട്ട വിവാദത്തിൽ വിശദീകരണവുമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് (KMRL). പേര് മാറ്റവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിന് നൽകിയ ശുപാർശ കേന്ദ്ര നിർദേശപ്രകാരം എന്ന രീതിയിൽ പ്രചരിക്കുന്ന വാർത്തകൾ തെറ്റാണെന്ന് KMRL വ്യക്തമാക്കി. പേര് മാറ്റവുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു സംസ്ഥാനത്തിനും കേന്ദ്ര സർക്കാർ നിർദേശം നൽകിയിട്ടില്ല. ഒരു സംസ്ഥാനത്തെ വിവിധ നഗരങ്ങളിൽ ഒന്നിലധികം മെട്രോ സംവിധാനങ്ങൾ നിലവിലുണ്ടെങ്കിൽ അവിടെ ഒരു മെട്രോ റെയിൽ കമ്പനി മാത്രമേ പാടുള്ളൂ എന്നതാണ് കേന്ദ്രത്തിന്റെ മാർഗനിർദേശം. സംസ്ഥാനം ഈ നിർദേശം അംഗീകരിച്ചില്ലെങ്കിൽ വിഷയം അവിടെ അവസാനിക്കുമെന്നും KMRL വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.

നിലവിലെ വിവാദം തെറ്റിദ്ധാരണയെ തുടർന്നുണ്ടായതാണെന്നും KMRL വ്യക്തമാക്കി. ‘കൊച്ചി മെട്രോ’ എന്ന പേര് തുടരും. സംസ്ഥാന സർക്കാരിന്റെ പൂർണ സമ്മതത്തോടെ മാത്രമേ പേരുമാറ്റം പരിഗണിക്കുകയുള്ളൂ എന്നും KMRL അറിയിച്ചു. അതേസമയം, കൊച്ചി മെട്രോയുടെ പേര് മാറ്റുന്ന കാര്യം സർക്കാരിന്റെ പരിഗണനയിലില്ലെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ ഇന്നലെ വ്യക്തമാക്കിയിരുന്നു. മാധ്യമങ്ങളിൽ വന്ന വാർത്തകളിലൂടെയാണ് വിഷയം ശ്രദ്ധയിൽപ്പെട്ടതെന്നും പേര് മാറ്റവുമായി ബന്ധപ്പെട്ട് സർക്കാരിന്റെ ഭാഗത്തുനിന്ന് യാതൊരു തരത്തിലുള്ള ആലോചനകളും നടന്നിട്ടില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. KMRL പുറത്തിറക്കിയ പത്രക്കുറിപ്പ് ഏകപക്ഷീയമായിരുന്നുവെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. പറവൂരിൽ പുനർജനി പദ്ധതിയുടെ ഭാഗമായി വീടിന് തറക്കല്ലിടൽ ചടങ്ങിൽ പങ്കെടുക്കുന്നതിനിടെയായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം. സർക്കാർ എപ്പോഴും ജനങ്ങൾക്കൊപ്പമാണെന്നും ക്ഷേമപെൻഷനുകൾ നേരത്തെ തന്നെ വിതരണം ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. അതേസമയം, ഫുട്ബോൾ താരം ലയണൽ മെസിയുടെ കേരള സന്ദർശനവുമായി ബന്ധപ്പെട്ട വിവാദത്തിലും മുഖ്യമന്ത്രി പ്രതികരിച്ചു. റിപ്പോർട്ടിന്റെ കാര്യത്തിൽ ഉടൻ തന്നെ തീരുമാനമുണ്ടാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button