തിരഞ്ഞെടുപ്പ് അട്ടിമറിയെന്ന് സംശയം… പ്രധാനമന്ത്രിക്ക് പരാതിയുമായി പി.ടി. ഉഷ…

ദില്ലി: ഇന്ത്യൻ ഒളിമ്പിക് അസോസിയേഷൻ (ഐഒഎ) തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് പ്രസിഡന്റ് പി.ടി. ഉഷയും എതിർവിഭാഗവും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. തന്നെ പദവിയിൽ നിന്ന് പുറത്താക്കാൻ ആസൂത്രിത നീക്കം നടന്നെന്ന ആരോപണവുമായി പി.ടി. ഉഷ ക്യാമ്പ് രംഗത്തെത്തി. സംഭവത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കും അന്താരാഷ്ട്ര ഒളിമ്പിക് കമ്മിറ്റിക്കും (ഐഒസി) പരാതി നൽകുന്ന കാര്യം ഉഷ ക്യാമ്പ് പരിഗണിക്കുന്നതായാണ് വിവരം.

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ താത്പര്യപ്രകാരമാണ് എതിർ പാനലിന് വോട്ട് ചെയ്യേണ്ടതെന്ന് തെറ്റിദ്ധരിപ്പിച്ച് കായികതാരങ്ങളോട് വോട്ട് അഭ്യർഥിച്ചെന്നാണ് പി.ടി. ഉഷയുടെ ആരോപണം. തിരഞ്ഞെടുപ്പ് ഫലം അട്ടിമറിക്കപ്പെട്ടോയെന്ന സംശയവും ഉഷ പ്രകടിപ്പിച്ചു. തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തന്റെ സന്നദ്ധത കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെയും കേന്ദ്ര കായികമന്ത്രിയെയും നേരത്തെ തന്നെ അറിയിച്ചിരുന്നതായും ഉഷ വ്യക്തമാക്കി. മത്സരത്തിൽ നിന്ന് പിന്മാറണമെന്ന് ആരും തന്നോട് ആവശ്യപ്പെട്ടിരുന്നില്ലെന്നും അവർ കൂട്ടിച്ചേർത്തു.

Related Articles

Back to top button