രാജ്യ തലസ്ഥാനത്തെ നടുക്കിയ ചെങ്കോട്ട സ്ഫോടനത്തിന് ഒരാണ്ട്..

രാജ്യ തലസ്ഥാനത്തെ നടുക്കിയ ചെങ്കോട്ട സ്ഫോടനത്തിന് ഇന്നേയ്ക്ക് ഒരു വര്‍ഷം. 2025 നവംബര്‍ 10-ന് ചെങ്കോട്ടയ്ക്ക് സമീപമുണ്ടായ കാര്‍ സ്ഫോടനത്തില്‍ 14 നിരപരാധികളാണ് കൊല്ലപ്പെട്ടത്. വാഹനങ്ങള്‍ തകര്‍ന്നു. സമീപത്തെ കെട്ടിടങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചു.
രാജ്യത്തെ നടുക്കിയ സംഭവത്തിന്റെ അന്വേഷണം ആദ്യം ഡല്‍ഹി പൊലീസിനായിരുന്നു. പിന്നീട്, എന്‍ഐഎ കേസ് ഏറ്റെടുത്തു. സ്ഫോടനത്തിന് പിന്നിലെ ഗൂഢാലോചനയും പ്രതികളുടെ ശൃംഖലയും കണ്ടെത്തുകയായിരുന്നു ലക്ഷ്യം. സ്ഫോടനത്തില്‍ കൊല്ലപ്പെട്ട ഡോക്ടര്‍ ഉമര്‍ ഉന്‍ നബിയാണ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്നാണ് എന്‍ഐഎ കണ്ടെത്തി. ഡിഎന്‍എ പരിശോധനയിലൂടെയാണ് കാറിലെ ചാവേറിന്റെ സാന്നിധ്യം അന്വേഷണ ഏജന്‍സി സ്ഥിരീകരിച്ചത്. ഫരീദാബാദിലെ അല്‍ ഫലാഹ് സര്‍വകലാശാലയിലേക്ക് നീണ്ടുകിടക്കുന്ന ഭീകരാശൃംഘലയുടെ ചുരുളഴിച്ചതും തുടരന്വേഷണത്തില്‍ നിര്‍ണായകമായി.
