സൗദിയിലേക്ക് വീണ്ടും ഹൂതി ആക്രമണം…

സൗദിയിലേക്ക്​ വീണ്ടും ആക്രമണം നടത്തി യമനിലെ ഹൂതി വിമതർ. ബാലിസ്റ്റിക്​ മിസൈൽ ഉപയോഗിച്ചാണ്​ റിയാദ്​, ഖമീസ്​ മുശൈത്ത്​, അബഹ എന്നിവിടങ്ങളിലേക്ക്​ ആക്രമണ ശ്രമം നടത്തിയത്​. മൂന്ന്​ ആക്രമണങ്ങളും പ്രതി​രോധിച്ചതായി സൗദി സഖ്യസേന അറിയിച്ചു. തിങ്കളാഴ്ച ഈസ്റ്റ്​വെസ്റ്റ്​ പൈപ്പ്​ ലൈനിന്​ നേരെ ആക്രമണം നടത്തിയതിന്​ പിന്നാലയാണ്​ വീണ്ടും ആക്രമണം നടത്തിയത്​. അതിനിടെ, ഇന്ന്​ മുതൽ റിയാദിൽ സ്കൂളുകൾ വീണ്ടും ഓൺലൈനിലേക്ക് മാറ്റി. ഇന്ത്യൻ സ്കൂളുകളും നാളെ മുതൽ ഓൺലൈനിൽ പ്രവർത്തിക്കുംയുദ്ധ സാഹചര്യത്തിൽ ഒരു മാസത്തെ ഓൺലൈൻ ക്ലാസുകൾക്ക് ശേഷം ഞായറാഴ്ചയാണ് സ്കൂളുകൾ തുറന്നിരുന്നത്.

Related Articles

Back to top button