തിരുവനന്തപുരത്ത് ട്രെയിനില്‍ നിന്ന് യുവാവും യുവതിയും ചാടിയതായി സംശയം….

തിരുവനന്തപുരം: തിരുവനന്തപുരത്ത് ട്രെയിനില്‍ നിന്ന് യുവാവും യുവതിയും ചാടിയതായി സംശയം. കൊച്ചുവേളി റെയില്‍വേ സ്റ്റേഷന് സമീപമാണ് സംഭവം. നൂറടി പാലത്തിന് സമീപത്താണ് രണ്ടുപേര്‍ ചാടിയതായി സംശയിക്കുന്നത്. യുവാവ് യുവതിയുടെ കയ്യില്‍ പിടിച്ച് ചാടുകയായിരുന്നു എന്ന് യാത്രക്കാര്‍ പറഞ്ഞു.

യാത്രക്കാര്‍ ട്രെയിന്‍ നിര്‍ത്തി റെയില്‍വേ പൊലീസിനെ വിവരം അറിയിച്ചു. റെയില്‍വേ പൊലീസും തുമ്പ പൊലീസും സ്ഥലത്തെത്തി സംയുക്തമായി തിരച്ചില്‍ നടത്തി. നിലവില്‍ പരിശോധനയില്‍ ആരെയും കണ്ടെത്താനായിട്ടില്ല. പ്രതികൂല കാലാവസ്ഥയായതിനാല്‍ തിരച്ചില്‍ നിര്‍ത്തി ഉദ്യോഗസ്ഥര്‍ മടങ്ങി. യാത്രക്കാര്‍ പറഞ്ഞ വിവരം മാത്രമെന്ന് റെയില്‍വേ പൊലീസ് പറഞ്ഞു.

Related Articles

Back to top button