ഇറാന് വലിയ വേദന’ നൽകാൻ ഇസ്രയേലും യുഎസും….

ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ ആശങ്കയ്ക്കിടെ ഇറാനിലെ ഊർജ കേന്ദ്രങ്ങളിൽ സംയുക്ത ആക്രമണം നടത്താൻ ഇസ്രയേൽ-യുഎസ് സംയുക്തനീക്കം. ഇറാനെ കീഴടങ്ങാൻ പ്രേരിപ്പിക്കുന്ന തരത്തിൽ ദിവസങ്ങളോളം നീണ്ടുനിൽക്കുന്ന കനത്ത ആക്രമണത്തിന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് ഉത്തരവിട്ടതായി വിവരം. തിങ്കളാഴ്ച ഓഹരി വിപണികൾ അടക്കം തുറക്കുന്നതിനു മുൻപ് ആക്രമണം പൂർത്തിയാക്കാനാണ് ഇരുരാജ്യങ്ങളും ഉദ്ദേശിക്കുന്നത്. ഇറാൻ ആക്രമണത്തിന്റെ ആഘാതം വിപണികളിലേക്ക് പടരാതിരിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണിത്. കഴിഞ്ഞ ദിവസം ക്യാംപ് ഡേവിഡിൽ നടന്ന അടിയന്തര മന്ത്രിസഭാ യോഗത്തിൽ ഇക്കാര്യത്തിൽ ചർച്ച നടന്നിരുന്നു. ട്രംപിനെ കണ്ട് ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹു മടങ്ങിയതിനു തൊട്ടുപിന്നാലെയാണ് പുതിയ നീക്കങ്ങളെന്നതും ശ്രദ്ധേയം.

Related Articles

Back to top button