വോട്ടർപട്ടിക വിവാദം… സോണിയ ഗാന്ധിക്കെതിരായ ഹർജിയിൽ നിർണായക നീക്കം

പൗരത്വം നേടുന്നതിന് മുൻപ് വോട്ടർപട്ടികയിൽ പേര് ചേർത്തുവെന്ന പരാതിയിൽ കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിക്കെതിരായ ഹർജിയിൽ നിർണായക നീക്കം. സോണിയക്കെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ടുള്ള ഹർജി തള്ളിയ വിചാരണക്കോടതി ഉത്തരവ് ദില്ലി കോടതി റദ്ദാക്കി. വിചാരണക്കോടതിയുടെ ഉത്തരവ് യുക്തിരഹിതവും നിയമവിരുദ്ധവുമാണെന്ന് ചൂണ്ടിക്കാട്ടിയാണ് ദ്വാരക ജില്ലാ കോടതി ഉത്തരവ് റദ്ദാക്കിയത്. പരാതി വീണ്ടും പരിശോധിക്കാൻ ജുഡീഷ്യൽ മജിസ്ട്രേറ്റിന് കോടതി നിർദേശം നൽകി. കേസ് സെപ്റ്റംബർ 29ന് വീണ്ടും പരിഗണിക്കും. വോട്ടർപട്ടികയിൽ സോണിയ ഗാന്ധിയുടെ പേര് ഉൾപ്പെടുത്തിയതുമായി ബന്ധപ്പെട്ട നടപടിക്രമങ്ങളിൽ ക്രമക്കേടുണ്ടെന്ന പരാതിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.

Related Articles

Back to top button