തുടർച്ചയായി പവർകട്ട്…. കെഎസ്ഇബി ഓഫീസിലെത്തി അതിക്രമം കാട്ടി യുവാവ്….

രാത്രികാലങ്ങളിൽ തുടർച്ചയായി വൈദ്യുതി മുടങ്ങി .ഇതിൽ പ്രതിഷേധിച്ച് വൈദ്യുതി ഓഫീസിൽ അതിക്രമം നടത്തിയ കേസിൽ യുവാവിനെ ഫോർട്ട്കൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു. ഫോർട്ട്കൊച്ചി അധികാരി വളപ്പിൽ 35കാരനായ സനീഷ് ആണ് പിടിയിലായത്.സംഭവം നടന്ന് രണ്ടാഴ്ചയ്ക്ക് ശേഷമാണ് സനീഷിനെ അറസ്റ്റ് ചെയ്തത്. തുടർച്ചയായ വൈദ്യുതി മുടക്കിൽ പ്രതിഷേധിച്ച് ഫോർട്ട്കൊച്ചി വൈദ്യുതി ഓഫീസിലെത്തിയ സനീഷ് ജീവനക്കാരോട് അസഭ്യം പറയുകയും പ്രകോപിതനാകുകയും ചെയ്തെന്നാണ് കേസ്.

Related Articles

Back to top button