ശ്രീനാരായണ പബ്ലിക് സ്കൂളിന് നൂറുമേനി വിജയത്തിളക്കം

ചേങ്കോട്ടുകോണം: തിരുവനന്തപുരം ജില്ലയിൽ വീണ്ടും മികവിന്റെ മുദ്ര പതിപ്പിച്ച് ചേങ്കോട്ടുകോണം ശ്രീനാരായണ പബ്ലിക് സ്കൂൾ. ഈ വർഷത്തെ സിബിഎസ്ഇ പത്താം ക്ലാസ് പരീക്ഷയിൽ ശ്രദ്ധേയമായ നേട്ടമാണ് സ്കൂൾ കൈവരിച്ചത്. എ എസ് ദേവനന്ദ ( 98.6%), ആയിഷ നസ്രീൻ എ എച്ച് (97.6%) , കൈലാസ് കെ എസ് നായർ (96 .4 %) എന്നിവർ സ്കൂൾ ടോപ്പേഴ്സ് ആയി. ഇതോടൊപ്പം അയിഷ നസ്രീൻ എ. എച്ച് , സാറാ ഹുമയൂൺ എന്നിവർ ഇംഗ്ലീഷിലും, എ. എസ്. ദേവനന്ദ മലയാളത്തിലും, അയിഷ നസ്രീൻ എ. എച്ച് , എ. എസ്. ദേവനന്ദ, നസ്രീൻ സോഫിയ നെജി, നിവേദ്യ സുനിൽ, ശ്രീദേവിക എസ്. ഡി. , വൈഗ വി. ആർ എന്നിവർ ആർട്ടിഫിഷ്യൽ ഇൻറലിജൻസിലും 100% മാർക്കും കരസ്ഥമാക്കി. 100% വിജയത്തോടൊപ്പം 60% വിദ്യാർത്ഥികൾ 80 ശതമാനത്തിനും മുകളിലുള്ള മാർക്ക് നേടിയപ്പോൾ , ബാക്കി കുട്ടികൾ ഫസ്റ്റ് ക്ലാസിന് അർഹരായി. ഉന്നത വിജയം തുടർച്ചയായി നിലനിർത്തി ജില്ലയിലെ വിദ്യാഭ്യാസ മേഖലയിൽ മുൻനിരയിൽ തന്നെ സ്ഥാനം ഉറപ്പിച്ചിരിക്കുകയാണ് ശ്രീനാരായണ പബ്ലിക് സ്കൂൾ.
മികച്ച വിജയം സ്വന്തമാക്കിയ എല്ലാ വിദ്യാർത്ഥികളെയും മാനേജ്മെന്റും പ്രിൻസിപ്പലും അധ്യാപകരും അഭിനന്ദിച്ചു.

Check Also
Close
Back to top button