മലപ്പുറത്തും കൃഷ്ണന് മുന്നിൽ ചിക്കൻ മന്തിയുടെ ചിത്രം വെച്ച് വിഷു ആശംസ പോസ്റ്റർ…പോലീസ് കേസ് എടുത്ത്…

ആലപ്പുഴയ്ക്ക് പിന്നാലെ മലപ്പുറത്തും മന്തിയുടെ ചിത്രം വെച്ച് വിഷു ആശംസ പോസ്റ്റർ. കൃഷ്ണന് മുന്നിൽ ചിക്കൻ മന്തി വെച്ച പോസ്റ്ററാണ് സമൂ​ഹ മാധ്യമങ്ങളിൽ പ്രചരിച്ചത്. ‌അറേബ്യൻ മജ്‌ലിസ്, റയ്ദാൻ എന്നീ ഹോട്ടലുകളുടെ സമൂഹ മാധ്യമ പ്ലാറ്റ്ഫോം വഴിയാണ് പോസ്റ്റർ പ്രചരിപ്പിച്ചത്. സംഭവത്തിൽ ഭാരതീയ ന്യായ സംഹിത 192 പ്രകാരം കോട്ടക്കൽ പൊലീസ് കേസ് എടുത്തു. മലപ്പുറം സ്വദേശിയാണ് പരാതി നൽകിയത്.

നേരത്തെ, ആലപ്പുഴയിലും സമാനമായ രീതിയിലുള്ള വിഷു ആശംസ പോസ്റ്റര്‍ പ്രചരിച്ചിരുന്നു. മന്തി റസ്റ്റോറന്റിന്റെ വിഷു പരസ്യത്തിൽ ശ്രീകൃഷ്ണന്റെ ചിത്രം ഉൾപ്പെടുത്തിയതിന് പോലീസ് കേസ് എടുത്തിരുന്നു. വിശ്വാസികളുടെ മതവികാരം വ്രണപ്പെടുത്തിയെന്ന് ചൂണ്ടിക്കാട്ടി ആലപ്പുഴയിലെ അഭിഭാഷകനാണ് പരാതി നൽകിയത്. ചേർത്തലയിലെ മെഹർ മന്തി റസ്റ്റോറന്റ് ഉടമ അർഷാദിനെതിരെയാണ് കേസ് എടുത്തത്. കലാപം ഉണ്ടാക്കുക എന്ന ഉദ്ദേശ്യത്തോടെ മനഃപൂർവമോ ദുരുദ്ദേശ്യപരമോ ആയ പ്രകോപനത്തിനാണ് (ഭാരതീയ ന്യായ സംഹിത 192) കേസ്.

Related Articles

Back to top button