89-കാരനായ അച്ഛനെ ചുറ്റികയ്ക്ക് അടിച്ചു കൊന്ന് മകൻ…

തൃശൂർ: മടവാക്കരയിൽ മകൻ അച്ഛനെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തി. മടവാക്കര സ്വദേശി കൃഷ്ണൻ (89) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ രാധാകൃഷ്ണനെ (54) പോലീസ് അറസ്റ്റ് ചെയ്തു. ഭൂമി നൽകിയിട്ടും മകൻ കൃഷ്ണന് ജീവനാംശം നൽകിയിരുന്നില്ല. ഇതിനെതിരെ അച്ഛൻ മകനെതിരെ കേസ് കൊടുത്തിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ക്രൂരമായ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പ്രാഥമിക നിഗമനം. മറ്റൊരു മകന്റെ വീട്ടിൽ തനിച്ചായിരുന്നു കൊല്ലപ്പെട്ട കൃഷ്ണൻ താമസിച്ചിരുന്നത്. ഇന്നലെയാണ് ഇയാളുടെ മൃതദേഹം കണ്ടെത്തിയത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മകന്‍ രാധാകൃഷ്ണന്‍ പിടിയിലാകുന്നത്.

Related Articles

Back to top button