അന്വേഷണം കടുപ്പിക്കാന്‍ SIT….പിഎസ്‌സി പരീക്ഷാക്രമക്കേടില്‍ പരാതി പ്രവാഹം…

തിരുവനന്തപുരം: പിഎസ്‌സി പരീക്ഷാക്രമക്കേടില്‍ അന്വേഷണം കടുപ്പിക്കാൻ പ്രത്യേക അന്വേഷണസംഘം. ചെയര്‍മാന്‍ എം ആര്‍ ബൈജുവിനെ ചോദ്യം ചെയ്യും. മൊഴി രേഖപ്പെടുത്താന്‍ ഹാജരാകുന്നതിനായി പിഎസ്‌സി അംഗങ്ങള്‍ക്കും നോട്ടീസ് നല്‍കി. എസ് ശ്രീകുമാര്‍, എസ്എ സെയ്ഫ് എന്നിവര്‍ക്കാണ് നോട്ടീസ് നല്‍കിയത്. ഇന്ന് ഉച്ചയ്ക്ക് പിഎസ്‌സി ആസ്ഥാനത്ത് ഹാജരാകണം എന്നാണ് നിര്‍ദേശം.

ആസൂത്രണ ബോര്‍ഡ് ചീഫ് പരീക്ഷാക്രമക്കേട് കേസില്‍ പ്രതികളെ ഉടന്‍ അറസ്റ്റ് ചെയ്‌തേക്കും. അഡീഷണല്‍ സെക്രട്ടറി ഹരി, ഡെപ്യൂട്ടി സെക്രട്ടറി സതീഷ് എന്നിവരാണ് പ്രതികള്‍. ഇവരെയും പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി തേടിയിട്ടുണ്ട്.

Related Articles

Back to top button