‘രാജ്ഭവൻ മറ്റൊരു അധികാര കേന്ദ്രമാക്കാൻ പാടില്ല….ഗവർണർക്കെതിരെ മന്ത്രി എ.പി അനിൽകുമാർ

തിരുവനന്തപുരം: പിഎസ്‍സി ചെയർമാനെയും അംഗങ്ങളെയും പുറത്താക്കാൻ രാഷ്ട്രപതിക്ക് ഗവർണർ ശിപാർശ നൽകിയ സംഭവത്തിൽ ആഞ്ഞടിച്ച് മന്ത്രി എ.പി അനിൽകുമാർ. രാജ്ഭവൻ മറ്റൊരു അധികാര കേന്ദ്രമാക്കാൻ പാടില്ലെന്നും സെക്രട്ടറിയേറ്റ് ആണ് ഭരണസിരാകേന്ദ്രമെന്നും ഗവർണർ എടുത്ത തീരുമാനത്തെ പിന്തുണച്ചാൽ നാളെ പ്രത്യാഘാതം വളരെ വലുതായിരിക്കുമെന്നും മന്ത്രി ഓർമ്മിപ്പിച്ചു.

രാജ്ഭവൻ ഇത്തരം തീരുമാനമെടുത്താൽ പിന്നെ തിരഞ്ഞെടുത്ത സർക്കാർ എന്തിനാണെന്നും ഇത് മറ്റൊരു കീഴ് വഴക്കം സൃഷ്ടിക്കലാകുമെന്നും ഫെഡറൽ സംവിധാനത്തിന്റെ മുകളിൽ രാജ്ഭവൻ ഇടപെടുന്നത് ശരിയായ നിലപാട് അല്ലെന്നും ഗവൺമെന്റ് അറിയാതെ എടുക്കുന്ന നിലപാടിനോട് യോജിക്കാൻ കഴിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Related Articles

Back to top button