പൊലീസിന്റെ ഇരട്ടത്താപ്പ്… ആഭ്യന്തരമന്ത്രിയുടെ വാക്ക് പോലും സേനയനുസരിക്കുന്നില്ലെന്ന്…

തിരുവനന്തപുരം: നെടുമ്പാശേരി അപകടക്കേസുമായി ബന്ധപ്പെട്ട് സർക്കാരിനും പൊലീസിനുമെതിരെ രൂക്ഷവിമർശനവുമായി പ്രതിപക്ഷ നേതാവ് പിണറായി വിജയൻ നിയമസഭയിൽ. ആഭ്യന്തരമന്ത്രി ശക്തമായ നിലപാട് എടുത്തിട്ടും പൊലീസിന്റെ മനോഭാവം മാറിയില്ലെന്നതിന്റെ ഉദാഹരണമാണ് ചേരാനല്ലൂരിൽ കണ്ടതെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

സമൂഹത്തിലെ സമ്പന്നർക്കും സ്വാധീനമുള്ളവർക്കും സാധാരണക്കാർക്കും രണ്ട് നീതിയാണ് നടപ്പിലാക്കുന്നതെന്നും പിണറായി ചൂണ്ടിക്കാണിച്ചു. “ഞങ്ങൾക്കും സമ്പന്നർക്കും രണ്ട് നീതിയാണോ എന്ന് ജയപാലകൃഷ്ണന്റെ മകൾ ചോദിക്കുന്നത് വളരെ ഗൗരവത്തോടെ കാണണം. ആ ചിത അടങ്ങും മുൻപാണ് ആ കുട്ടിക്ക് ആ ചോദ്യം ചോദിക്കേണ്ടി വന്നത്. ഇത് സങ്കടകരവും ഏറെ അപമാനകരവുമാണ്. ആഭ്യന്തര മന്ത്രിയുടെ വാക്കും നിലപാടും പോലും പൊലീസ് അംഗീകരിക്കുന്നില്ലെന്നതിന്റെ തെളിവാണിത്. സർക്കാരിന് ഇതിൽ യോജിപ്പില്ലെന്ന് പറഞ്ഞിട്ട് കാര്യമില്ല, പൊലീസിലുള്ള വിശ്വാസമാണ് ഇത്തരം സംഭവങ്ങളിലൂടെ പൊതുസമൂഹത്തിന് നഷ്ടപ്പെടുന്നത്,” പിണറായി നിയമസഭയിൽ പറഞ്ഞു.

Related Articles

Back to top button