സ്വർണവിലയിൽ വീണ്ടും വർധനവ്… പവന് 400 രൂപ കൂടി, ഇന്നത്തെ വില…

സംസ്ഥാനത്ത് സ്വർണവിലയിൽ വീണ്ടും വർധനവ്. ഇന്ന് 22 കാരറ്റ് സ്വർണത്തിന് ഗ്രാമിന് 50 രൂപയും പവന് 400 രൂപയുമാണ് വർധിച്ചത്. ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 13,135 രൂപയായി. ഒരു പവൻ സ്വർണത്തിന് 1,05,080 രൂപയാണ് ഇന്നത്തെ വില. കേരള ഗോൾഡ് ആൻഡ് സിൽവർ മെർച്ചന്റ്സ് അസോസിയേഷനാണ് വിലവിവരങ്ങൾ അറിയിച്ചത്. ഇന്നലെ പവന് 80 രൂപ വർധിച്ച് 1,04,680 രൂപയിലായിരുന്നു വ്യാപാരം നടന്നത്. തുടർച്ചയായ വിലമാറ്റങ്ങൾക്കിടെ ഇന്നും സ്വർണവില ഉയർന്നത് ആഭരണങ്ങൾ വാങ്ങാനൊരുങ്ങുന്നവരുടെ ചിലവ് വർധിപ്പിക്കും. അന്താരാഷ്ട്ര വിപണിയിലെ വിലമാറ്റങ്ങളാണ് കേരളത്തിലെ സ്വർണവിലയെയും പ്രധാനമായും സ്വാധീനിക്കുന്നത്.



