വൈദേകം റിസോര്‍ട്ടിലെ നിക്ഷേപ വിവാദം….ഇ പി ജയരാജന്റെ ഭാര്യക്കെതിരായ ആരോപണം ആവര്‍ത്തിച്ച് ഇ പി ശ്യാംജിത്ത്….

വൈദേകം റിസോര്‍ട്ടിലെ നിക്ഷേപത്തില്‍ ഇ പി ജയരാജന്റെ ഭാര്യ പി കെ ഇന്ദിരയ്‌ക്കെതിരായ ആരോപണം ആവര്‍ത്തിച്ച് ഇ പി ശ്യാംജിത്ത്. എസ്എന്‍ ശശിധരന്‍ കര്‍ത്തയുടെ പണമാണ് ഇന്ദിര നിക്ഷേപിച്ചതെന്ന ആരോപണത്തില്‍ ഉറച്ച് നില്‍ക്കുകയാണ് ഇ പി ജയരാജന്റെ അനന്തരവന്‍. എല്ലാത്തിനും തെളിവുണ്ടെന്നും വൈകാതെ പുറത്തുവിടുമെന്നും ശ്യാംജിത്ത്. തന്റെ എഫ്ബി അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടിട്ടില്ലെന്നും വിവാദ പോസ്റ്റ് ഇട്ടത് താനല്ലെന്ന് പറഞ്ഞത് വൈദേകം മാനേജ്‌മെന്റ് ഭീഷണിപ്പെടുത്തിയതിനാല്‍ എന്നും ഇ പി ശ്യാംജിത്ത് പറഞ്ഞു.

ഫേസ്ബുക്കിലിട്ട ആരോപണത്തില്‍ ഉറച്ച് നില്‍ക്കുന്നു. ചില്ലറ ഭീഷണികള്‍ വന്നിരുന്നു. അത് വൈദേകത്തിന്റെ മാനേജ്‌മെന്റിന്റെ ഭാഗത്ത് നിന്നായിരുന്നു. എന്റെ അമ്മാവനാണ് ഇ പി ജയരാജന്‍. അയാള്‍ ശക്തനാണ്. സിപിഐഎമ്മിന്റെ കരുത്തനായ നേതാവാണ്. കേന്ദ്ര കമ്മിറ്റി അംഗമാണ്. എന്റെ അമ്മയുടെ ആങ്ങളയാണ്. അമ്മാവനല്ല ഇതില്‍ പ്രതി. പി കെ ഇന്ദിരയെന്ന ചെയര്‍മാനാണ് പ്രതി. വേറെ സ്ഥലത്ത് നിന്ന് പണം വന്നത് ഇന്ദിര അവിടെ നിക്ഷേപിച്ചത്. ഞാന്‍ ആരോപണം മാത്രമല്ല പറയുന്നത്. തെളിവുകളുണ്ട്. കണക്കുകള്‍ നിങ്ങളുടെ മുന്നില്‍ തരും – അദ്ദേഹം പറഞ്ഞു.

Related Articles

Back to top button