പി.എസ്.സി ഉത്തരവുമായി എത്തിയിട്ടും ജോലിയില്ല… മിൽമ നിയമനത്തിൽ…

തിരുവനന്തപുരം: മിൽമയിലെ ക്വാളിറ്റി കൺട്രോൾ മാനേജർ തസ്തികയിലേക്കുള്ള നിയമനവുമായി ബന്ധപ്പെട്ട് പി.എസ്.സിയുടെ നടപടികൾ വിവാദത്തിൽ. ഡയറി മൈക്രോബയോളജിയിൽ യോഗ്യത ആവശ്യമായ ഉന്നത തസ്തികയിലേക്ക് മൈക്രോബയോളജി മാത്രം യോഗ്യതയാക്കി പരീക്ഷ നടത്തിയെന്നാണ് ആരോപണം. 2024ൽ നടത്തിയ പരീക്ഷയുടെ അടിസ്ഥാനത്തിൽ 2026 സെപ്റ്റംബറിൽ ഒരു ഉദ്യോഗാർത്ഥിക്ക് പി.എസ്.സി നിയമന ഉത്തരവ് നൽകി.

എന്നാൽ, ഉത്തരവുമായി ജോലിയിൽ പ്രവേശിക്കാനെത്തിയ ഉദ്യോഗാർത്ഥിയെ മിൽമ അധികൃതർ തടഞ്ഞു. ഡയറി മൈക്രോബയോളജിയിൽ ആവശ്യമായ യോഗ്യതയില്ലാത്ത ഒരാളെ ക്വാളിറ്റി കൺട്രോൾ മാനേജർ പോലുള്ള ഉന്നത തസ്തികയിൽ നിയമിക്കാനാകില്ലെന്ന നിലപാടിലാണ് മിൽമ. നിശ്ചിത യോഗ്യതാ മാനദണ്ഡത്തിൽ മാറ്റം വരുത്തി പരീക്ഷ നടത്തുകയും നിയമന ഉത്തരവ് നൽകുകയും ചെയ്തതിലൂടെ പ്രതിസന്ധി ഉണ്ടായെന്നാണ് ആക്ഷേപം. സംഭവത്തിൽ വ്യക്തത തേടി മിൽമ സർക്കാരിനും പി.എസ്.സിക്കും ഔദ്യോഗികമായി കത്തയച്ചിട്ടുണ്ട്. യോഗ്യതാ മാനദണ്ഡവും നിയമന നടപടിയും സംബന്ധിച്ച തർക്കത്തിൽ സർക്കാരിന്റെയും പി.എസ്.സിയുടെയും നിലപാട് നിർണായകമാകും.

Related Articles

Back to top button