ചേരാനല്ലൂർ വാഹനാപകടം….കേസ് അന്വേഷണത്തിന് SIT രൂപീകരിക്കും…

കൊച്ചി: ചേരാനല്ലൂരിൽ പതിനേഴുകാരൻ ഓടിച്ച വാഹനം ഇടിച്ച് ഒരാൾ മരിച്ച സംഭവത്തിൽ കേസ് അന്വേഷണത്തിന് എസ്ഐടി രൂപീകരിക്കും. കേസുമായി ബന്ധപ്പെട്ട് മരിച്ച ജയബാലകൃഷ്ണന്റെ കുടുംബം ഉന്നയിച്ച പരാതികൾ അന്വേഷിക്കും. മനഃപൂർവമായി വൈകിപ്പിച്ചിട്ടില്ല, നടപടി ക്രമങ്ങൾ പൂർത്തിയാക്കാൻ ഉണ്ടായിരുന്നതിനാലാണ് 105 ചുമത്തുന്നത് വൈകിയത് എന്ന് പൊലീസ് വിശദീകരിച്ചു. സാങ്കേതിക നടപടി ക്രമങ്ങൾ പൂർത്തിയാക്കി പതിനേഴുകാരൻ്റെ പിതാവായ അഡീഷണൽ ജഡ്ജിയെ പ്രതിച്ചേർക്കുമെന്നും പൊലീസ്.

അതേസമയം അച്ഛന് നീതി കിട്ടുംവരെ പോരാടുമെന്നും സാധാരണക്കാരന് എന്തു ചെയ്യാൻ പറ്റുമെന്ന് കാണിച്ചു തരാമെന്നും ജയബാലകൃഷ്ണന്റെ മകൾ പ്രതികരിച്ചു. മേൽ കോടതിയെ സമീപിക്കും. മുഖ്യമന്ത്രി വിഡി സതീശനെ നേരിട്ട് കാണും. ഡിജിപിയ്ക്ക് പരാതി നൽകുമെന്ന് മകൾ വ്യക്തമാക്കി.

Related Articles

Back to top button