തലസ്ഥാനത്ത് പൈപ്പ് പൊട്ടി, നഗരത്തിൽ പലഭാഗത്തും കുടിവെള്ളവിതരണം മുടങ്ങി

തിരുവനന്തപുരം ബേക്കറി ജംഗ്ഷനിലാണ് ജലവിതരണപൈപ്പ് പൊട്ടിയത്. വാൻറോസ് ജംഗ്ഷനിൽ നിന്ന ബേക്കറി ജംഗ്ഷനിലേക്ക് പോകുന്ന വഴിയിലാണ് പൈഫ്ഫ് പൊട്ടിയത്. ഇന്നലെ അർദ്ധരാത്രിയോടെയാണ് സംഭവം. അതി ശക്തമായ മഴ പെയ്യുന്നതിനിടെയാണ് ഇത്. ഒരു പ്രദേശമാകെ വെള്ളക്കെട്ടായി. കോർപ്പറേഷൻ അധികൃതർ കരാറുകാരെ വിവരം അറിയിച്ചു. പെപ്പ് പൊട്ടിയതോടെ സെക്രട്ടറിയേറ്റ് തമ്പാനൂർ ഉൾപ്പടെ നഗരത്തിലെ പല പ്രദേശങ്ങളിലും കുടിവെള്ളം മുടങ്ങി. നഗരത്തിലേക്കുള്ള പ്രധാനപൈപ്പ് ലൈനാണ് പൊട്ടിയത്. വേഗം അറ്റകുറ്റപണി നടത്തുമെന്നാണ് കോർപ്പറേഷനും ജലഅതോറിറ്റിയും അറിയിക്കുന്നത്. ഒരിടവേളക്ക് ശേഷമാണ് തിരുവനന്തപുരം നഗരത്തിലെ പ്രധാനപൈപ്പ് പൊട്ടി കുടിവെള്ളവിതരണം തടസ്സപ്പെടുന്നത്. ഒരു വശത്ത് പൊട്ടിയൊഴുകിയ വെള്ളം സെക്രട്ടറിയേറ്റിലേക്കുള്ള വഴിയിൽ കെട്ടിക്കിടക്കുകയാണ് . പ്രധാന പാതയിൽ പൈപ്പ് അറ്റകുറ്റപണി നടക്കുമ്പോൾ ഗതാഗതതടസവും ഉണ്ടാകും.



