മഴക്കെടുതിയിൽ മരണം 6 ആയി, വ്യാപകമായി മണ്ണിടിച്ചിൽ, ഇന്ന് രണ്ട് ജില്ലകളിൽ..

തമിഴ്നാട്ടിൽ അതിശക്തമായ മഴയിൽ ആറ് പേർ മരിച്ചു. ദിണ്ടിഗലിൽ വെള്ളം നിറഞ്ഞ കുഴിയിൽ വീണു പ്രദേശവാസിയായ 45കാരിയും രാജസ്ഥാൻ സ്വദേശിയായ ഒന്നാം ക്ലാസ് വിദ്യാർത്ഥിയും മരിച്ചു. കൃഷ്ണഗിരിയിൽ സ്കൂട്ടറിൽ യാത്ര ചെയ്ത 45കാരി വൈദ്യുതികമ്പിയിൽ കുരുങ്ങി ഷോക്കേറ്റ് മരിച്ചു. സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷമാണ്. നീലഗിരിയിൽ 24 മണിക്കൂറിൽ 62 സ്ഥലത്ത് മണ്ണിടിച്ചിൽ ഉണ്ടായി. ഊട്ടിയിൽ മരം വീടിന് മുകളിലേക്ക് വീണ് 2 പേർക്ക് പരിക്ക് പറ്റി. ദിണ്ടിഗൽ, കോയമ്പത്തൂർ, രാമനാഥപുരം ജില്ലയിൽ ഇന്ന് സ്കൂളുകൾക്ക് അവധിയാണ്. നീലഗിരിയിൽ 4 താലൂക്കിലും അവധി നൽകിയിട്ടുണ്ട്.



