കേരള സർവകലാശാലയിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ എസ്എഫ്ഐ തേരോട്ടം….

തിരുവനന്തപുരം: കേരള സർവ്വകലാശാലയിലെ കോളേജ് യൂണിയൻ തെരഞ്ഞെടുപ്പിൽ നേട്ടമുണ്ടാക്കി എസ്എഫ്ഐ. എന്നാൽ കെഎസ്‌യുവിന് ഇവിടെ നേട്ടമുണ്ടാക്കാനായില്ല. കേരള സർവകലാശാലയിൽ തെരഞ്ഞെടുപ്പ് നടന്ന 71 കോളേജുകളിൽ 62 ഇടത്തും എസ്എഫ്ഐക്കാണ് വിജയം. കെഎസ്‌യുവിന് ഏറ്റവും വലിയ തിരിച്ചടി സംഭവിച്ചത് ആലപ്പുഴ ജില്ലയിലാണ്. ആലപ്പുഴയിൽ ഒരു കോളേജ് യൂണിയനും നേടാൻ കെഎസ്‌യുവിന് സാധിച്ചില്ല. ആലപ്പുഴ ജില്ലയിൽ 18 കോളേജുകളിലെയും യൂണിയൻ സാരഥ്യം എസ്എഫ്ഐ തൂത്തുവാരി. 14 കോളേജുകളിൽ കെഎസ്‌യു നോമിനേഷൻ പോലും സമർപ്പിച്ചിരുന്നില്ല.



