സിഇടിയിലെ എൻഎസ്എസ് പരിപാടിക്കിടെ വന്ദേമാതരവും ഭാരതാംബ ചിത്രത്തിൽ പുഷ്പാർച്ചനയും, പ്രതിഷേധിച്ച് എസ്എഫ്ഐ

ശ്രീകാര്യം ഗവൺമെന്റ് എൻജിനീയറിങ് കോളേജിൽ (സി ഇ ടി) എൻ എസ് എസ് സംഘടിപ്പിച്ച പരിപാടിയിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചതിൽ എസ് എഫ് ഐ പ്രതിഷേധം. എൻ എസ് എസ് പരിപാടിയിൽ വന്ദേമാതരം ആലപിക്കുകയും ഭാരതാംബയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തുകയും ചെയ്തതിനെതിരെ എസ് എഫ് ഐ പ്രവർത്തകർ സ്റ്റേജിൽ കയറി പ്രതിഷേധിച്ചു. പരിപാടിക്ക് റിവ്യൂ പറയാൻ നാല് പേർ വേണമെന്നും അതിൽ രണ്ട് പേർ തട്ടമിട്ട മുസ്ലിം വിദ്യാർത്ഥിനികൾ ആയിരിക്കണമെന്നും എൻ എസ് എസ് അധികൃതർ നിർബന്ധം പറഞ്ഞെന്നും എസ് എഫ് ഐ ആരോപിച്ചു. കോളേജുകളിൽ സംഘപരിവാർ അജണ്ട നടപ്പാക്കാൻ ശ്രമിക്കുന്നതിനെതിരെ വലിയ പ്രതിഷേധം ഉയർത്തുമെന്നും എസ് എഫ് ഐ വ്യക്തമാക്കി.




