ഇടിമിന്നലേറ്റ് വീട്ടുപരിസരത്ത് തളച്ചിരുന്ന ആന ചരിഞ്ഞു

ഇടിമിന്നലേറ്റ് ആന ചരിഞ്ഞു. ഈരാറ്റുപേട്ട സ്വദേശി രാജേഷ് പല്ലാട്ടിന്റെ ഉടമസ്ഥതയിലുള്ള പല്ലാട്ട് ബ്രഹ്‌മദത്തൻ ആണ് ചരിഞ്ഞത്. ഇന്ന് വൈകിട്ടാണ് വീട്ടുപരിസരത്ത് തളച്ചിരുന്ന ആനയ്ക്ക് ഇടിമിന്നലേറ്റത്.

മിന്നലേറ്റതിനെ തുടർന്ന് ബ്രഹ്‌മദത്തന് ഗുരുതരമായി പരിക്കേറ്റിരുന്നു. ഉടൻ തന്നെ മൃഗഡോക്ടറെത്തി പരിശോധന നടത്തിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. തുടർന്ന് ആനയുടെ മരണം സ്ഥിരീകരിച്ചു.

അരുണാചൽ വനങ്ങളിൽനിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നതാണ് പല്ലാട്ട് ബ്രഹ്‌മദത്തനെ. ഏകദേശം 25 വർഷമായി കേരളത്തിൽ ഉണ്ടായിരുന്ന ബ്രഹ്‌മദത്തന് 45 വയസോളം പ്രായമുണ്ടായിരുന്നു.

Related Articles

Back to top button