ഐസ്‌ക്രീം കടകൾക്ക് പുതിയ നിബന്ധനകൾ

സൗദി അറേബ്യയിൽ ഐസ്‌ക്രീം കടകളുടെ പ്രവർത്തനം നിയന്ത്രിക്കുന്നതിനും ഭക്ഷ്യസുരക്ഷ ഉറപ്പാക്കുന്നതിനുമായി പുതിയ നിബന്ധനകൾ പുറത്തിറക്കി മുനിസിപ്പാലിറ്റി ഭവന നിർമാണ മന്ത്രാലയം. ഐസ്‌ക്രീം ഉൽപ്പന്നങ്ങളുടെ സംഭരണം, തയ്യാറാക്കൽ, വിതരണം വരെയുള്ള ഓരോ ഘട്ടത്തിലും പാലിക്കേണ്ട ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങൾ പുതിയ നിബന്ധനകളിൽ വിശദീകരിച്ചിട്ടുണ്ട്. ഉചിതമായ താപനില നിലനിർത്തുക, ഉൽപന്നത്തിൽ അലർജിക്ക് കാരണമാകുന്ന ഘടകങ്ങൾ വ്യക്തമാക്കുക, ശുചീകരണവും അണുനശീകരണവും കൃത്യമായി നടപ്പാക്കുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.കടകൾക്ക് ലൈസൻസ് നൽകുന്നതിനുള്ള വ്യവസ്ഥകൾ, സ്ഥലം, കെട്ടിട സൗകര്യങ്ങൾ എന്നിവയും മന്ത്രാലയം നിർവചിച്ചിട്ടുണ്ട്. സൗദി ബിൽഡിങ് കോഡ്, എല്ലാവർക്കും എളുപ്പത്തിൽ പ്രവേശിക്കാവുന്ന ഭിന്നശേഷി സൗഹൃദ സൗകര്യങ്ങൾ, അഗ്നിസുരക്ഷാ മാനദണ്ഡങ്ങൾ എന്നിവയും പാലിക്കണം. കടയുടെ മുൻവശം, വ്യാപാര ബോർഡുകൾ തുടങ്ങിയവയും മന്ത്രാലയത്തിന്റെ സാങ്കേതിക മാനദണ്ഡങ്ങൾ പാലിച്ചായിരിക്കണം സജ്ജീകരിക്കേണ്ടത്.

Related Articles

Back to top button