കനത്ത മഴ: കൂലാഗഡ് വാലി പാലം തകർന്നുവീണു

ഉത്തരാഖണ്ഡിലെ പിത്തോരഗഢിൽ കനത്ത മഴയെത്തുടർന്നുണ്ടായ ഉരുൾപൊട്ടലിൽ കൂലാഗഡ് വാലി പാലം തകർന്നുവീണു. പാലത്തിന് മുകളിലേക്ക് കൂറ്റൻ പാറക്കല്ല് പതിച്ചാണ് പാലം തകർന്നത്. ചൈന അതിർത്തിയോട് ചേർന്നുള്ള താഴ്‌വരകളിലേക്കുള്ള ഏക റോഡ് ബന്ധമാണ് ഇതോടെ വിച്ഛേദിക്കപ്പെട്ടത്. കൈലാഷ് മാനസരോവർ യാത്രക്കാരുൾപ്പെടെ നൂറുകണക്കിന് വിനോദസഞ്ചാരികളും പ്രദേശവാസികളും സുരക്ഷാ ഉദ്യോഗസ്ഥരും വിവിധയിടങ്ങളിൽ കുടുങ്ങിക്കിടക്കുകയാണ്. തകർന്ന പാലത്തിന് പകരം താൽക്കാലിക ബദൽ പാത നിർമ്മിച്ച് അടിയന്തരമായി ഗതാഗതം പുനഃസ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചിട്ടുണ്ട്.

Related Articles

Back to top button